Skip to main content

റോഡുകളുടെ നവീകരണത്തിന് ഉടന്‍ എസ്റ്റിമേറ്റ് എടുക്കും

 

പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന ജില്ലയിലെ റോഡുകള്‍ നവീകരിക്കുന്നതിന് അടിയന്തരമായി എസ്റ്റിമേറ്റ് തയാറാക്കാന്‍ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍ദേശം നല്‍കി. ഇതില്‍ തന്നെ എത്രയും വേഗം അറ്റകുറ്റപ്പണി നടത്തേണ്ട റോഡുകള്‍ മുന്‍ഗണന നല്‍കി എസ്റ്റിമേറ്റ് തയാറാക്കി നവീകരണം നടത്തണം. വെള്ളമൊഴുകി റോഡിന്റെ അരികുകള്‍ അപകടകരമായി താഴ്ന്നിട്ടുണ്ട്. ഇതിനു പരിഹാരം കാണണം. ശബരിമലയിലേക്കുള്ള എല്ലാ റോഡുകളും തീര്‍ഥാടനം തുടങ്ങുന്നതിനു മുന്‍പായി അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. 

date