Skip to main content

ചേരിക്കല്‍ കോളനിയില്‍ ദുരിതാശ്വാസ സഹായം എത്തിയിട്ടുണ്ട്: ജില്ലാ കളക്ടര്‍

 

പന്തളം ചേരിക്കല്‍ കോളനിയില്‍ ദുരിതാശ്വാസ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ഇവിടെ സഹായം എത്തിയിട്ടില്ലെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ഭക്ഷണം ഉള്‍പ്പെടെ വിതരണം ചെയ്തിട്ടുണ്ട്. ഇവിടെ എന്തെങ്കിലും വസ്തുക്കള്‍ കൂടുതലായി കിട്ടേണ്ട സാഹചര്യമുണ്ടോയെന്ന് പരിശോധിക്കുന്നതിന് അടൂര്‍ ആര്‍ഡിഒയെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി. 

date