Skip to main content

പ്രളയശേഷമുള്ള പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ ശ്രദ്ധവേണം - ഡിഎംഒ

 

പ്രളയശേഷം വെള്ളമിറങ്ങിയ വീടുകളിലും പരിസരങ്ങളിലും മാലിന്യങ്ങള്‍ കൂടുതലുള്ളതിനാല്‍ വയറിളക്കരോഗങ്ങള്‍, ടൈഫോയിഡ് മഞ്ഞപ്പിത്തം എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. ആഹാരസാധനങ്ങള്‍ തുറന്നു വയ്ക്കരുത്. മാലിന്യങ്ങള്‍ വലിച്ചെറിയാതെ കുഴിച്ചിടാന്‍ ശ്രദ്ധിക്കണം. വെള്ളം സൂപ്പര്‍ക്ലോറിനേഷന്‍ നടത്തി മാത്രമേ ഉപയോഗിക്കാവൂ. ഈച്ചശല്യം ഒഴിവാക്കുന്നതിന് ഒരു കിലോ കുമ്മായത്തിന് 250 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ എന്ന ക്രമത്തില്‍ കലര്‍ത്തി ആവശ്യമുള്ളിടത്ത് വിതറാവുന്നതാണ്.                   (പിഎന്‍പി 2384/18)

date