Post Category
റവന്യൂ റിക്കവറി അദാലത്ത് 16 ന്
സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ പത്തനംതിട്ട ജില്ലാ കാര്യാലയത്തില്‍ നിന്നും വിവിധയിനം വായ്പകള്‍ എടുത്ത് കുടിശികയാകുകയും റവന്യൂ റിക്കവറി നടപടി നേരിടുകയും ചെയ്ത ഗുണഭോക്താക്കള്‍ക്ക് കോര്‍പ്പറേഷന്റെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് പലിശയിളവോടെ ഒറ്റത്തവണ തീര്‍പ്പാക്കലിന് അവസരം. ഒറ്റത്തവണ തീര്‍പ്പാക്കലിന് തയ്യാറാകുന്ന ഗുണഭോക്താക്കള്‍ക്ക് കോര്‍പറേഷന്‍ നല്‍കുന്ന പലിശയിളവിന് പുറമേ നാല് ശതമാനം റവന്യൂ കളക്ഷന്‍ ചാര്‍ജ് ഇളവും ലഭിക്കും. അടൂര്‍ താലൂക്ക് കാര്യാലയത്തില്‍ ആഗസ്റ്റ് 16 ന് രാവിലെ 11 ന് റവന്യൂ റിക്കവറി അദാലത്ത് നടത്തും. ഫോണ്‍ : 04734 253381, 9400068503, 9847035868.
date
- Log in to post comments