Post Category
ശുചിത്വപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച് കില സംഘം
വെള്ളപ്പൊക്കത്തില്‍ മലിനമായ കോഴഞ്ചേരി ആയുര്‍വേദ ഡിസ്‌പെന്‍സറി ശുചീകരിക്കാന്‍ തിരുവന്തപുരത്ത് നിന്ന് കില സംഘം എത്തി. തിരുവന്തപുരത്തെ കിലയുടെയും ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ പ്രളയബാധിതമായ കോഴഞ്ചേരി ആയുര്‍വേദ ഡിസ്‌പെന്‍സറി ശുചീകരിച്ചു. മരുന്നുകളും രേഖകളും ഉള്‍പ്പെടെ എല്ലാം പൂര്‍ണമായി ഇവിടെ നശിച്ചു. കോഴഞ്ചേരി പഞ്ചായത്തിന്റെ പൂര്‍ണ സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കില, ശുചിത്വമിഷ്ന്‍, സീറോ വെയ്‌സ്റ്റ് ഓണ്‍ ഗ്രൗണ്ട് എന്നിവയുടെ 16 വോളന്റിയേഴ്‌സ് ആണ് ശുചീകരണം നടത്തിയത്. ഏഴ് ലക്ഷം രൂപയുടെ നഷ്ടമാണ് ഇവിടെയുണ്ടായതെന്ന് പ്രസിഡന്റ് മിനി ശ്യാംകുമാര്‍ പറഞ്ഞു. (പിഎന്‍പി 2388/18)
date
- Log in to post comments