Post Category
ശബരിമല തീര്‍ഥാടന പാതയില്‍ ഫയര്‍ഫോഴ്‌സിന്റെ ശുചീകരണം
പ്രളയത്തെതുടര്‍ന്ന് ഗതാഗതം താറുമാറായ ശബരിമല തീര്‍ഥാടന പാതയിലെ റാന്നി പെരുനാട് പഞ്ചായത്തില്‍പ്പെട്ട മാടമണ്‍ കല്ലറപ്പാലം, വള്ളക്കടവ് പ്രദേശങ്ങളില്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. ഈ പ്രദേശത്ത് പ്രളയത്തില്‍ നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടിരുന്നു. ജനങ്ങള്‍ ക്യാമ്പുകളിലും ദൂരെയുള്ള ബന്ധുവീടുകളിലും അഭയം തേടിയിരിക്കുകയാണ്. ഇവര്‍ക്ക് വീടുകളിലേക്ക് മടങ്ങുന്നതിന് റോഡുകളിലെ ചെളി നീക്കം ചെയ്യേണ്ടതുണ്ട്. ഇതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഫയര്‍ഫോഴ്‌സ് ഏര്‍പ്പെട്ടിരിക്കുന്നത്. ഫയര്‍ഫോഴ്‌സ് സീതത്തോട് യൂണിറ്റ് ലീഡിംഗ് ഫയര്‍മാന്‍ സജീവിന്റെ നേതൃത്വത്തില്‍ ശരത്, സുരാജ്, രാഹുല്‍, പ്രവീണ്‍, ഹെല്‍വിന്‍ രാജ് എന്നിവരടങ്ങുന്ന സംഘമാണ് ശുചീകരണത്തില്‍ പങ്കെടുത്തത്.
(പിഎന്‍പി 2389/18)
date
- Log in to post comments