സെക്ടറല്‍ ഓഫീസര്‍മാര്‍ ക്യാമ്പുകളുടെ ഏകോപനം കാര്യക്ഷമമായി നിര്‍വഹിക്കണം - ജില്ലാ കളക്ടര്‍
പ്രളയക്കെടുതിയില്‍പ്പെട്ടവരെ പുനരധിവസിപ്പിച്ചിരിക്കുന്ന ക്യാമ്പുകളുടെ ഏകോപനത്തി നായി നിയോഗിച്ചിട്ടുള്ള എല്ലാ സെക്ടറല്‍ ഓഫീസര്‍മാരും ക്യാമ്പുകളുടെ ഏകോപനം കാര്യക്ഷമമായി നിര്‍വഹിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് നിര്‍ദേശിച്ചു. ഇന്നലെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സെക്ടറല്‍ ഓഫീസര്‍മാര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുന്നതിന് ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. ഒരു സെക്ടറല്‍ ഓഫീസര്‍ക്ക് എട്ട് മുതല്‍ 10 വരെ ക്യാമ്പുകളുടെ ചുമതലയാണ് നല്‍കിയിട്ടുള്ളത്. ഇവര്‍ തങ്ങള്‍ക്ക് ചുമലയുള്ള എല്ലാ ക്യാമ്പുകളും സന്ദര്‍ശിച്ച് വിലയിരുത്തല്‍ നടത്തി ഏകോപനം ആവശ്യമായ സ്ഥലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. അതത് ദിവസത്തെ പ്രവ ര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എല്ലാ ദിവസവും വൈകിട്ട് ജില്ലാ കളക്ടര്‍ക്ക് നല്‍കണം. വിവിധ ക്യാമ്പുകളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ചില ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്ക് ഹാജരായിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍പ്പെട്ടവരുടെ വിവരം ശേഖരിച്ച് വരികയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം അച്ചടക്കനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
(പിഎന്‍പി 2390/18)
- Log in to post comments