Post Category
ക്യാമ്പുകളിൽ മന്ത്രി സുധാകരന്റെ മിന്നൽ സന്ദർശനം
ആലപ്പുഴ: പൊതുമരാമത്തുമന്ത്രി ജി.സുധാകരൻ ആലപ്പുഴയിലെ വിവിധ ക്യാമ്പുകൾ സന്ദർശിച്ചു. പുന്നപ്ര പഞ്ചായത്ത് ജെ.ബി.സ്‌കൂളിലെ ക്യാമ്പിലാണ് മന്ത്രി ആദ്യമെത്തിയത്. 188 കുടുംബങ്ങളിലെ 771 പേരാണ് ക്യാമ്പിലുള്ളത്. പുന്നപ്ര കിഴക്കുഭാഗത്ത് വെള്ളം കയറിയതോടെ ക്യാമ്പിലെത്തിയവരാണ് ഇവരിൽ ഏറെപ്പേരും. ഭക്ഷണത്തിന്റെ കാര്യം ചോദിച്ച മന്ത്രിയോട് വീട്ടിലേതിനേക്കാൾ മികച്ച ഭക്ഷണമാണിവിടെ കിട്ടുന്നതെന്ന് ക്യാമ്പംഗങ്ങൾ പറഞ്ഞു. ഒന്നാം തീയതിയോടെ എല്ലാവർക്കും വീട്ടിലേക്കു മടങ്ങാമെന്ന മന്ത്രിയുടെ അഭിപ്രായം ക്യാമ്പംഗങ്ങളിൽ ചിരി പടർത്തി. തുടർന്ന് പുന്നപ്ര യു.പി.എസ് ഉൾപ്പടെയ വിവിധ ക്യാമ്പുകളിൽ മന്ത്രിയുടെ മിന്നൽ സന്ദർശനമുണ്ടായിരുന്നു.
date
- Log in to post comments