Skip to main content

ഗില്ലന്‍ബാരെ പ്രതിരോധിച്ച് ജില്ലാ ആശുപത്രി

ലക്ഷത്തില്‍ രണ്ട് പേര്‍ക്ക് സംഭവിക്കുന്ന അപൂര്‍വ രോഗമായ ഗില്ലന്‍ബാരെ സിന്‍ഡ്രം ബാധിച്ച വ്യക്തിക്ക് പുതുജീവന്‍ നല്‍കി ജില്ലാ ആശുപത്രി. ജില്ലാ ആശുപത്രി ന്യൂറോളജി വിഭാഗത്തിലെ വിദഗ്ധ ചികിത്സയാണ് രോഗബാധിതന് സഹായമായത്. ശരീരത്തിന്റെ സ്വയം രോഗപ്രതിരോധത്തില്‍ വരുന്ന തകരാറുകാരണം ഇരുവശത്തെയും കൈ കാലുകളില്‍ തളര്‍ച്ച തുടങ്ങി ശരീരത്തിന്റെ മുകള്‍ ഭാഗത്തേക്കും വ്യാപിക്കുന്നു. 15 ശതമാനം പേര്‍ക്ക് ശ്വാസോച്ഛ്വാസ തളര്‍ച്ച വരുകയും വെന്റിലേറ്റര്‍ ആവശ്യമായി വരികയും ചെയ്യും. ജില്ലാ ആശുപത്രിയും റോട്ടറി ക്ലബ്ബും സഹകരിച്ച് രണ്ട് ലക്ഷം രൂപയുടെ മരുന്നുകള്‍ സൗജന്യമായി രോഗിക്ക് നല്‍കി. ന്യൂറോ മേധാവി ജാലിസാബീവിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച സ്റ്റാഫുകളും ഫിസിയോതെറാപ്പി യൂണിറ്റും ചേര്‍ന്ന് വിദഗ്ധ ചികിത്സ നല്‍കിയത്.

date