Skip to main content

ചീപ്പുങ്കല്‍ പാലത്തിലെ ടെന്റഴിച്ചു; ഇനി അതിജീവനത്തിന്റെ നാളുകള്‍

 

ഇക്കഴിഞ്ഞ ഒന്നരയാഴ്ചക്കാലം ചീപ്പുങ്കല്‍ പാലത്തില്‍ പടുത വലിച്ചു കെട്ടി ഉണ്ടാക്കിയ  ക്യാമ്പും അന്തേവാസികള്‍ അഴിച്ചു മാറ്റുകയാണ്. ഇനി അതിജീവനത്തിന്റെ നാളുകള്‍. ചീപ്പുങ്കല്‍ വടക്കേക്കര ഭാഗത്തുള്ള 10 കുടുംബങ്ങളാണ്  പാലത്തില്‍ പടുത വലിച്ചു കെട്ടി  പ്രളയത്തെ അതിജീവിച്ചത്.  അയല്‍പക്ക സ്‌നേഹത്തിന്റെ തീക്ഷണത വറ്റിയിട്ടില്ല എന്നതിന്  ഒരു ഉദാഹരണമായിരുന്നു   ഈ ക്യാമ്പിലെ അറുപതോളം മനുഷ്യര്‍. ആഗസ്ത് 19 ന് പ്രദേശവാസിയായ   മുട്ടേല്‍ വീട്ടില്‍ അജയകുമാറിന്റെയും സുനിതയുടെയും മകന്‍ അനന്തുവിന്റെയും കുമരകം സ്വദേശിനി കീര്‍ത്തിയുടെയും വിവാഹമായിരുന്നു. വിവാഹത്തലേന്ന് (ആഗസ്ത് 18)  വെളുപ്പിന് അഞ്ചു മണി മുതല്‍ പ്രദേശത്തെ വീടുകളില്‍ വെള്ളം കയറിത്തുടങ്ങി. ചീപ്പുങ്കല്‍ പള്ളിക്കരി പാടത്തിലെ മട പൊട്ടിയ വെള്ളമാണ് ഇവരുടെ ജീവിതത്തിലേക്ക് പ്രളയമായെത്തിയത്. വൈകിട്ട് അഞ്ചു മണി ആയപ്പോഴേക്കും കഴുത്തറ്റം വെള്ളമായിക്കഴിഞ്ഞു . കല്യാണം താലികെട്ടി ലൊതുക്കി വധൂവരന്‍മ്മാരെ ലോറിയില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

 

date