അര്‍ഹരായവരെ കണ്ടെത്താന്‍ ആറന്മുളയില്‍ സംയുക്ത സര്‍വേ
അര്‍ഹരായവര്‍ക്കെല്ലാം ആനുകൂല്യം ഉറപ്പാക്കാന്‍ ആറന്മുള മണ്ഡലത്തില്‍ സംയുക്ത സര്‍വേ നടത്തുമെന്ന് വീണാജോര്‍ജ് എം.എല്‍.എ. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാനും ആറന്മുളയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. ആനുകൂല്യം അര്‍ഹരായവര്‍ക്ക് ലഭ്യമാക്കാന്‍ തദ്ദേശവകുപ്പിന്റേയും റവന്യൂ വകുപ്പിന്റേയും നേതൃത്വത്തി ല്‍ വാര്‍ഡ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ സമഗ്ര സര്‍വേ നടത്താന്‍ അവലോകനയോഗത്തില്‍ തീരുമാനമായി. വീടുകളില്‍ കൂട്ടമായി താമസിച്ചവര്‍ക്കും സര്‍ക്കാരിന്റെ ആനുകൂല്യം ലഭ്യമാക്കുന്നതിനാണ് സര്‍വേ. ഈ ആഴ്ച തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വേ പൂര്‍ത്തിയാക്കാന്‍ അവലോകനയോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, തഹസില്‍ദാര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, പി.ഡബ്ലു.ഡി, ആരോഗ്യം, വാട്ടര്‍ അതോറിറ്റി, കൃഷി തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഹരിതകേരള മിഷന്റേയും ശുചിത്വമിഷന്റേയും പ്രതിനിധികളുംപങ്കെടുത്തു. (പിഎന്‍പി 2436/18)
- Log in to post comments