ദുരിതാശ്വാസ പ്രവര്‍ത്തനത്തി ല്‍ എക്സൈസ് വകുപ്പും സജീവമായി
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സേനാ വിഭാഗങ്ങളോടൊപ്പം ജില്ലയിലെ എക്സൈസ് വകുപ്പും സേവന പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതമായി. അടൂര്‍, തിരുവല്ല, മല്ലപ്പള്ളി, റാന്നി, പത്തനംതിട്ട എന്നി സര്‍ക്കിളുകളുടെ നേതൃത്വത്തില്‍ തിരഞ്ഞെടുത്ത കോളനികളിലാണ് ഇവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പത്തനംതിട്ട ഡെപ്യുട്ടി എക്സൈസ് കമ്മിഷണര്‍ കെ. ചന്ദ്രപാലന്റെ നിര്‍ദ്ദേശാനുസരണം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ ജി. ചന്തു പ്രത്യേക ടാസ്ക് ഫോഴ്സിനെ നിയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
പത്തനംതിട്ട
പത്തനംതിട്ട എക്സൈസ് സര്‍ക്കിളിന്റെ പരിധിയില്‍ വരുന്ന മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിലെ കുറുന്താര്‍ കോളനി, കോഴഞ്ചേരി പഞ്ചായത്തിന്റെ പരിധിയിലുള്ള കടവന്ത്ര കോളനി എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. റോഡുകളിലും വീടുക ളിലും അടിഞ്ഞുകൂടി കിടന്ന ചെളികള്‍ വെട്ടിമാറ്റി സഞ്ചാരയോഗ്യമാക്കി. വീടുകള്‍ കഴുകി വൃത്തിയാക്കി ലോഷനുകള്‍ തളിച്ച് അണുവിമുക്തമാക്കി. വീടുകളുടെ പരിസരപ്രദേശങ്ങള്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ശുചീകരിച്ചു. വല്ലന എട്ടുമന്, എഴിക്കാട്, എന്നി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു.
മല്ലപ്പള്ളി
മല്ലപ്പള്ളി എക്സൈസ് സര്‍ക്കിളിന്റെയും റേഞ്ചിന്റേയും ആഭിമുഖ്യത്തില്‍ പുറമറ്റം പഞ്ചായത്തിലെ എടത്തറ കോളനിയില്‍ എക്സൈസും ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് എല്ലാ കിണറുകളും ക്ലോറിനേറ്റ് ചെയ്തു. പുന്നമറ്റം നടുവിലേമുറി കോളനിയില്‍ ടാങ്കറുകളില്‍ ശുദ്ധ ജലം വിതരണം ചെയ്തു. വീടുകളും പരിസര പ്രദേശങ്ങളും അണു വിമുക്തമാക്കി . കുടുംബശ്രീ യുണിറ്റുകളും അയല്‍ക്കൂട്ടം പ്രവര്‍ത്തകരും പങ്കെടുത്തു.
കോന്നി
കോന്നിയില്‍ പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയ ആവണിപ്പാറ ട്രൈബല്‍ കോളനി, പ്രളയ ദുരിതം അനുഭവിക്കുന്ന കട്ടാത്തി പാറ ആദിവാസി കോളനി, ഒറ്റപ്പെട്ടു പോയ തണ്ണി തോടിന്റെ വിവിധ ഭാഗത്തുള്ള ആദിവാസികള്‍, അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട്, കഞ്ഞിരപ്പാറ, മുണ്ടാന്പ്ലാവ് അരുവാപ്പുലം എസ്.സി/എസ്.റ്റി കോളനി എന്നിവിടങ്ങളില്‍ ആദിവാസികള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ അരി, വസ്ത്രങ്ങള്‍, സാനിട്ടറി ഐറ്റംസ് , പലവ്യഞ്ജനങ്ങള്‍, സോപ്പ്, ക്ലീനിംഗ് സാധനങ്ങള്കുടിവെള്ളം എന്നിവ വിതരണം ചെയ്തു. ടാസ്ക് ഫോഴ്സിന്റെ അഭിമുഖ്യത്തില്‍ അരുവാപ്പുലം കൃഷി ഒഫീസ് വൃത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കി. പരിപാടികളില്‍ ആവണിശ്വരം ഗ്രൂപ്പ് , വെഞ്ഞാറമൂട് ദേവി പ്രസാദ് ഗ്രൂപ്പ്, വിളക്കുടി പാപ്പരംകോട് മുസ്ലിം ജമാഅത് , കുന്നിക്കോട് വാസ്കോ വാട്സ് ആപ് ഗ്രൂപ്പ്, എന്നിവര്‍ പങ്കെടുത്തു.
റാന്നി
റാന്നി എക്സൈസ് സര്‍ക്കിളിന്റെയും റെയിഞ്ചിന്റെയും നേതൃത്വത്തില്‍ റാന്നി എംഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എസ്സിഎച്ച്എസ് ചാത്തങ്കര, മാടമണ്‍ എല്‍പി സ്കൂള്‍ , പെരിനാട് ലക്ഷം വീട് കോളനി മുക്കൂട്ടുതറ ഇടകടത്തി സ്കൂള്‍ സെന്റ് തോമസ് കോളേജ് റാന്നി, എന്നീ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷ്യ വസ്തുക്കള്‍, വസ്ത്രങ്ങള്‍, കുടിവെള്ളം എന്നിവ വിതരണം ചെയ്തു. തോട്ടമന്‍ കോളനി, പാറക്കല്‍ കോളനി, എന്നീ കോളനികളില്‍ 80 വീടുകളില്‍ ശുചീകരണം നടത്തുകയും പരിസരങ്ങള്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച അണുവിമുക്തമാക്കുകയും ചെയ്തു. അയിരൂര്‍, ചെറുകോല്‍ കോളനികളില്‍ കുടിവെള്ളം വിതരണം നടത്തി.
അടൂര്‍
അടൂരില്‍ കടമ്പനാട്, പാണ്ടി മലപ്പുറം ഗവ.യുപി സ്കൂള്‍ , പന്തളം എന്‍എസ്എസ് ഹൈസ്കൂള്‍, മണ്ണടി താഴം എല്‍.പി സ്കൂള്‍, മണ്ണടി ഹൈസ്കൂള്‍, മണ്ണടി വടക്കേക്കര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നീ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ഭക്ഷ്യ വസ്തുക്കള്‍, വസ്ത്രങ്ങള്‍, കുടിവെള്ളം എന്നിവ വിതരണം ചെയ്തു. ചേരിക്കല്‍ പന്തളം, എന്നീ സ്ഥലങ്ങളില്‍ വീടുകള്‍ ശുചീകരിച്ചു. പന്തളം ജംഗ്ഷനില്‍ ഫയര്‍ ഫോഴ്സ് എന്‍ഡിആര്‍എഫ് എന്നിവരോടൊപ്പം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. കൊടുമണ്‍ പഞ്ചായത്തിലെ കൊടുമണ്‍ മൂഴിക്കല്‍ കോളനിയില്‍ പത്തനംതിട്ട ഡെപ്യുട്ടി എക്സൈസ് കമ്മിഷണര്‍ കെ ചന്ദ്രപാലന്‍, അസി. എക്സൈസ് കമ്മിഷണര്‍ ജി. ചന്തു എന്നിവരുടെ നേതൃത്വത്തില്‍ വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
തിരുവല്ല
തിരുവല്ല എംജിഎം എച്ച്എസ്, ഗവ.എച്ച്.എസ് തിരുവല്ല, കാവും ഭാഗം ജിഎല്‍പിഎസ്, മഞ്ഞാടി ഐപിസി പ്രയര്‍ സെന്റര്‍, സ്ലീബ ഓര്‍ത്തഡോക്സ് പള്ളി വള്ളംകുളം, കവിയൂര്‍ കെഎന്എംഎച്ച്എസ്, ബാലികമഠം തിരുമൂലപുരം എന്നീ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് വസ്ത്രം കുടിവെള്ളം, ഭക്ഷണം എന്നിവ വിതരണം ചെയ്തു.
(പിഎന്‍പി 2437/18)
- Log in to post comments