Skip to main content

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ റാന്നിയിലും അയിരൂരിലും  ശുചീകരണം നടത്തി

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ റാന്നി-പെരുനാട്, അയിരൂര്‍ പഞ്ചായത്തുകളില്‍ സമഗ്ര ശുചീകരണം നടത്തി. പെരുനാട്ടില്‍ ചാക്ക ഐടിഐയിലെ 50 വിദ്യാര്‍ഥികളാണ് ശുചീകരണം നടത്തിയത്. അയിരൂര്‍ പഞ്ചായത്തിലെ വീടുകളില്‍ ആറ്റിങ്ങല്‍ ഐടിഐയില്‍ നിന്നും എത്തിയ 50 വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍          ശുചീകരണവും വയറിംഗ് അറ്റകുറ്റപ്പണികളും നടത്തി. കോന്നി എസ്എഎസ് കോളേജിലെ 50 വിദ്യാര്‍ഥികള്‍ അറയാഞ്ഞിലി മണ്ണിലും കൊല്ലം ജില്ലയിലെ വിവിധ എന്‍ജിനീയറിംഗ് കോളേജുകളിലെ 100 വിദ്യാര്‍ഥികള്‍ തോട്ടപ്പുഴശേരി പഞ്ചായത്തിലും ശുചീകരണം നടത്തി. 

ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, ജാഫര്‍ ഷെറീഫ്,         ഐടിഐ കോ-ഓര്‍ഡിനേറ്റര്‍ സാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

       (പിഎന്‍പി 2439/18)

date