Skip to main content

ചെട്ടിമുക്കിലെ വീടുകള്‍ ശുചീകരിച്ച് തിരുവനന്തപുരത്തെ കുടുംബശ്രീ പ്രവ ര്‍ത്തകര്‍

 

പ്രളയക്കെടുതിയില്‍ താറുമാറായ ജില്ലയിലെ വീടുകള്‍ ശുചീകരിക്കാന്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സിഡിഎസുകളില്‍ നിന്നുള്ള 28 കുടുംബശ്രീ പ്രവര്‍ത്തകര്‍ ജില്ലയിലെത്തി. ശുചീകരണത്തിന് ആവശ്യമായ സാധന സാമഗ്രികളുമായി എത്തിയ ഇവര്‍ തോട്ടപ്പുഴശേരി പഞ്ചായത്തിലെ ചെട്ടിമുക്കിലുള്ള വീടുകളാണ് ഇന്നലെ ശുചീകരിച്ചത്. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.സാബിര്‍ ഹുസൈന്‍, ദേശീയ നഗര ഉപജീവന ദൗത്യം മിഷന്‍ മാനേജര്‍ ശ്യാം, നെയ്യാറ്റിന്‍കര സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ രാജം, സുജാത, കമ്മ്യൂണിറ്റി ഓര്‍ഗനൈര്‍ അശ്വതി എന്നിവരുടെ നേതൃത്വത്തിലാണ്         ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.          (പിഎന്‍പി 2440/18)

date