Skip to main content

ജില്ലയില്‍ ഇനി ക്യാമ്പുകളില്‍ അവശേഷിക്കുന്നത് 3553 പേര്‍

 

പ്രളയ ദുരിതത്തില്‍പ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിവയരില്‍ ഇനി വീടുകളിലേക്ക് മടങ്ങാനുള്ളത് 1010 കുടുംബങ്ങളില്‍പ്പെട്ട 3553 പേര്‍. 26 ദുരിതാശ്വാസ ക്യാമ്പുകളിലായാണ് ഇവര്‍ കഴിയുന്നത്. തിരുവല്ല താലൂക്കില്‍ 15 ക്യാമ്പുകളിലായി 466 കുടുംബങ്ങളിലെ 1852 പേരും റാന്നി താലൂക്കിലെ ഒരു ക്യാമ്പില്‍ ഒന്‍പത് കുടുംബങ്ങളിലെ 21 പേരും കോഴഞ്ചേരി താലൂക്കിലെ 10 ക്യാമ്പുകളിലായി 535 കുടുംബങ്ങളിലെ 1680 പേരുമാണ് കഴിയുന്നത്. 

date