ഓണത്തിന് ജയറാമേട്ടന്റെ വക ഓണക്കോടി ക്യാമ്പ് അംഗങ്ങൾക്ക് ഇത് അടിപൊളി ഓണം
ആലപ്പുഴ: ലിയോ തേർട്ടീന്ത് സ്‌കൂളിലെ ക്യാമ്പ് അംഗങ്ങൾക്കായി നടൻ ജയറാമിന്റെ ഓണ സമ്മാനം. ക്യാമ്പിലെ 1300ഓളം പേർക്ക് വില കൂടിയ ഷർട്ടും മുണ്ടുമാണ് നടൻ ജയറാം വിതരണം ചെയ്തത്. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള ക്യാമ്പുകളിൽ താമസിക്കുന്നവർക്കും ഓണക്കോടി നൽകുന്നുന്നെ് ജയറാം പറഞ്ഞു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും ജയറാമിന്റെ ഒപ്പം ഓണക്കോടി വിതരണത്തിനെത്തി. വെള്ളിത്തിരയിൽ മാത്രം ക ഇഷ്ട നടനെ നേരിൽ കാണാനും സംസാരിക്കുവാനും ക്യാമ്പ് അംഗങ്ങൾ മുഴുവൻ സ്‌കൂളിന്റെ വരാന്തയിൽ ഒത്തുചേർന്നു.
മിക്ക ക്യാമ്പുകളിലും ശുചിമുറികളടക്കം വൃത്തിയാക്കുന്ന യുവാക്കളെ നേരിട്ട് കാണാനായെന്ന് അദ്ദേഹം പറഞ്ഞു. അതുകൊുതന്നെ പുതിയ തലമുറയിൽ ഒത്തിരി അഭിമാനം ഉ്. ചുരുങ്ങിയ ദിവസങ്ങൾ കൊ് ഇത്രയും വലിയ ദുരന്തം അതിജീവിക്കാൻ കഴിഞ്ഞത് നാം മലയാളികളായതുകൊാണെന്നും അതിൽ അഭിമാനം ഉന്നെും ജയറാം പറഞ്ഞു. ജില്ലാ കളക്ടർ എസ്.സുഹാസ്, ജില്ലാ പൊലിസ് മേധാവി എസ്.സുരേന്ദ്രൻ തുടങ്ങിയവർ ഓണക്കോടി വിതരണത്തിൽ പങ്കെടുത്തു.
- Log in to post comments