Skip to main content

വായ്പാ പരിധി ഉയർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും-ധനമന്ത്രി

കുട്ടനാട് ഉൾപ്പടെയുള്ള പ്രളയ ദുരന്തത്തിൽപ്പെട്ട പ്രദേശങ്ങളുടെ പുനർനിർമാണത്തിന് വലിയ സാമ്പത്തിക ബാധ്യത സർക്കാരിന് ഉണ്ടാക്കും. ആലപ്പുഴ ജില്ലയിലെ റോഡുകളുടെ നഷ്ടം മാത്രം 1000 കോടി രൂപവരും. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നത് സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയർത്തണമെന്നാണ്. അങ്ങനെയായാൽ രണ്ടുവർഷം കൊണ്ട് നമുക്ക് ആവശ്യമായ പണം കിട്ടും. ജി.എസ്.ടിയ്ക്ക് ഒരു സെസ് ഏർപ്പെടുത്താൻ കഴിയുമോ എന്നും പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നെഹ്‌റുട്രോഫി വള്ളംകളി ഉപേക്ഷിക്കില്ല. ഏതായാലും ഈ തിരക്കുകളെല്ലാം കഴിഞ്ഞ് മാത്രമേ വള്ളം കളി നടത്തൂവെന്നും അദ്ദേഹം പറഞ്ഞു.

date