ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തി
ഓണത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി 40 വ്യപാരികളില്‍ നിന്ന് 104000 രൂപ പിഴ ഈടാക്കി . യഥാസമയം മുദ്ര പതിക്കാത്ത അളവു തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് 23 വ്യാപാരികളില്‍ നിന്ന് 47000 രൂപയും പായ്ക്കറ്റില്‍ രേഖപ്പെടുത്തിയ വില തിരുത്തിയ 4 വ്യാപാരികളില്‍ നിന്ന് 20000 രൂപയും ആവശ്യമായ പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താത്ത പായ്ക്കറ്റുകള്‍ വില്പനയ്ക്ക് പ്രദര്‍ശിപ്പിച്ച 7 വ്യാപാരികളില്‍ നിന്ന് 35000 രൂപയും ഈടാക്കി. മുല്ലപ്പൂ മാല മുഴം അളവില്‍ വിറ്റതിന് പത്തനംതിട്ടയിലെ വ്യാപാരിക്കെതിരെ കേസെടുത്ത് 2000രൂപ പിഴ ഈടാക്കി. സ്ക്വാഡ് പരിശോധന ഓണം വരെ തുടരും . അസിസ്റ്റന്റ് കണ്ട്രോളര് കെ ജി സുജിത്, ഇന്‍സ്പെക്ടര്‍മാരായ കെ ദീപു, എ ഷഫീര്‍, കെ ബി ബുഹാരി, സ്മിത രാമകൃഷ്ണന്, കെ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
- Log in to post comments