Post Category
അപേക്ഷ ക്ഷണിച്ചു
പട്ടിക ജാതി വികസന വകുപ്പിന്റെ അധീനതയില്‍ പത്തനംതിട്ട കല്ലറകടവില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍ക്കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2023-24 അധ്യയനവര്‍ഷം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതിനായി താത്കാലിക വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. കണക്ക്,ഹിന്ദി എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനായി ബി എഡ്/ പിജി യോഗ്യതയുള്ള പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ താമസിക്കുന്ന പ്രവര്‍ത്തിപരിചയമുള്ള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റയും അപേക്ഷയും സെപ്റ്റംബര്‍ 21 ന് വൈകിട്ട് അഞ്ചിനകം ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍-9544788310,8547630042
date
- Log in to post comments