Skip to main content

അപേക്ഷ ക്ഷണിച്ചു

ഇലന്തൂര്‍ബ്ലോക്ക്,പത്തനംതിട്ട മുനിസിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി പട്ടികജാതി വികസനവകുപ്പ് 2023-24 വര്‍ഷം നടപ്പാക്കുന്ന പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവണ്മെന്റ് / എയ്ഡഡ് /ടെക്‌നിക്കല്‍/കേന്ദ്രീയവിദ്യാലയങ്ങളില്‍ അഞ്ചു മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.  നിശ്ചിത മാതൃകയിലുള്ള അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 30 വൈകിട്ട് അഞ്ചിന് മുന്‍പായി ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതിവികസന ഓഫീസര്‍, ഇലന്തൂര്‍ബ്ലോക്ക്, നെല്ലിക്കാല പിഒ എന്ന വിലാസത്തില്‍സമര്‍പ്പിക്കണം. ഫോണ്‍:8547630042 ഇമെയില്‍: scdoelanthoor42@gmail.com

date