Skip to main content

സ്ത്രീ ശാക്തീകരണ തൊഴില്‍ പരിശീലന പരിപാടിയില്‍ സീറ്റ് ഒഴിവ്

സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ (IIIC) താഴെപറയുന്ന സ്ത്രീ ശാക്തീകരണ തൊഴില്‍ പരിശീലന പരിപാടിയില്‍ സീറ്റൊഴിവ്. അഡ്വാന്‍സ്ഡ്  ഡിപ്ലോമ ഇന്‍ ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് , പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അര്‍ബന്‍ പ്ലാനിംഗ് ആന്‍ഡ് മാനേജ്മന്റ്,  പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംഇപി സിസ്റ്റംസ് ആന്‍ഡ് മാനേജ്മന്റ് എന്നീ പരിശീലന പരിപാടികളിലാണ് സീറ്റ് ഒഴിവ്.
ബിടെക് സിവില്‍/ബി ആര്‍ക്ക് പാസായ വിദ്യാര്‍ഥിനികള്‍ക്ക് അഡ്വാന്‍സ്ഡ്  ഡിപ്ലോമ ഇന്‍ ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അര്‍ബന്‍ പ്ലാനിംഗ് ആന്‍ഡ് മാനേജ്മന്റ്, ബിടെക് മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ് പാസായവര്‍ക്ക് പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ എം ഇ പി സിസ്റ്റംസ് ആന്‍ഡ് മാനേജ്‌മെന്റ് എന്നീ പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥിനികളുടെ തൊണ്ണൂറു ശതമാനം ഫീസും കേരള സര്‍ക്കാര്‍ വഹിക്കും. പരിശീലനത്തില്‍ ബില്‍ഡിംഗ്  ഇന്‍ഫര്‍മേഷന്‍ മോഡലിംഗ്  ഉള്‍പ്പെടുത്തിയിട്ടുണ്ട്.    
അപേക്ഷിക്കുവാന്‍  ആഗ്രഹിക്കുന്നവര്‍  യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും രണ്ടു പകര്‍പ്പുമായി  (പത്താം ക്ലാസ് ,പ്ലസ് ടു ,ബിടെക് /ബി ആര്‍ക്ക് ,ആധാര്‍,നിര്‍ദിഷ്ട യോഗ്യതകള്‍)   ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ സെപ്റ്റംബര്‍ 19 ന് രാവിലെ ഒന്‍പതിന് നേരിട്ട് ഹാജരാകണം. ഫോണ്‍: 8078980000 ,വെബ്‌സൈറ്റ്: www.iiic.ac.in

date