Post Category
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന
കൊച്ചി: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഒരു മാസത്തെ വേതനം നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് വൈപ്പിന്‍ ബ്ളോക്ക് പഞ്ചായത്തിലെ എല്ലാ അംഗങ്ങളും തങ്ങളുടെ ഒരു മാസത്തെ ഓണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാന്‍ തീരുമാനിച്ചു. ഇതിന് പുറമെ വൈപ്പിന്‍ ബ്ളോക്ക് പഞ്ചായത്ത് ഫണ്ടില്‍ð നിന്നും രണ്ട് ലക്ഷം രൂപയും ബ്ളോക്ക് പഞ്ചായത്ത് വിഹിതമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും
date
- Log in to post comments