ചരിത്രമെഴുതാന്‍ കുടുംബശ്രീ
രജത ജൂബിലി ആഘോഷിക്കുന്ന കുടുംബശ്രീ 25 വര്‍ഷത്തെ ചരിത്രമെഴുതാന്‍ തയ്യാറെടുക്കുന്നു. ഓരോ തദ്ദേശ സ്ഥാപനത്തിലുമുള്ള സിഡിഎസുകള്‍ അവരുടെ വളര്‍ച്ച ഘട്ടങ്ങള്‍ രേഖപ്പെടുത്തി ചരിത്ര പുസ്തകമാക്കുന്ന പ്രക്രിയയാണ് 'രചന'. ആദ്യകാല ഘട്ടത്തില്‍ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചത് മുതലുള്ള വിവരങ്ങള്‍ ശേഖരിച്ച് നിലവിലുള്ള അവസ്ഥകള്‍ വരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സമഗ്രമായ രേഖയാണ് തയ്യാറാക്കാന്‍ ഒരുങ്ങുന്നത്. വ്യക്തി/കുടുംബ/സമൂഹ ജീവിതത്തില്‍ കുടുംബശ്രീ ഉണ്ടാക്കിയ മാറ്റങ്ങളും ചരിത്ര രേഖയില്‍ ഉള്‍പ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയാണ് രചന പൂര്‍ത്തീകരിക്കുന്നത്. ജനകീയ ആസൂത്രണം ആരംഭിക്കുമ്പോള്‍ മുതല്‍ ഉണ്ടായിരുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാര്‍, പഞ്ചായത്തംഗങ്ങള്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍, സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തി കൊണ്ടുള്ള രചന കമ്മറ്റിയും, വിദഗ്ദ്ധരായ സ്ത്രീകളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള അക്കാദമിക് കമ്മറ്റിയുമാണ് ചരിത്ര രചനയുടെ പ്രധാന ചുക്കാന്‍ പിടിക്കുന്നവര്‍. ഓരോ സിഡിഎസ് തലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട റിസോഴ്സ് പേര്‍സണ്‍മാര്‍ക്കുള്ള പരിശീലനം വൈഎംസിഎ ഹാളില്‍ നടന്നു. ഡിസംബര്‍ മാസത്തിനുള്ളില്‍ ഓരോ സിഡിഎസിന്റെയും ചരിത്രം പുസ്തക രൂപത്തില്‍ പ്രകാശനം ചെയ്യും
- Log in to post comments