Skip to main content

വര്‍ക്ക്‌ക്ഷോപ്പ് ഓണ്‍ ക്വാളിറ്റി സിസ്റ്റം അവെയര്‍നെസ് ആന്റ് പ്രോഡക്ട് സര്‍ട്ടിഫിക്കേഷന്‍

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് (കീഡ് ) ക്വാളിറ്റി സിസ്റ്റം അവെയര്‍നെസ് ആന്റ് പ്രോഡക്ട് സര്‍ട്ടിഫിക്കേഷന്‍  എന്ന വിഷയത്തില്‍  രണ്ടു ദിവസത്തെ വര്‍ക്ക്‌ക്ഷോപ്പ്
 സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 29,30 തീയതികളില്‍ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. കോഴ്‌സ് ഫീസ്, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ 2950 രൂപയാണ് രണ്ടു ദിവസത്തെ പരിശീലന ഫീസ്. സെപ്റ്റംബര്‍ 21 ന് മുന്‍പ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍:  0484 2532890,2550322.  വെബ്‌സൈറ്റ്: www.kied.info

date