Post Category
അഗ്നിശമന സേനാംഗങ്ങളെയും കുട്ടവഞ്ചിക്കാരെയും ആദരിക്കും
റാന്നിയിലെ പ്രളയബാധിത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ അഗ്‌നിശമന സേനാംഗങ്ങളേയും കുട്ട വഞ്ചിക്കാരേയും അനുമോദിക്കുന്നു. ഇന്ന് (31ന്) ഉച്ചകഴിഞ്ഞ് മൂന്നിന് റാന്നി ഇട്ടിയപ്പാറയില്‍ നടക്കുന്ന അനുമോദന യോഗം വനം വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. രാജു ഏബ്രഹാം എംഎല്‍എ അധ്യക്ഷനാകും. വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ 15ന് വെളുപ്പിനെ മൂന്നു മുതല്‍ രാജു എബ്രഹാം എം എല്‍ എ യോടൊപ്പം റബര്‍ ഡിങ്കിയില്‍ 16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് അഗ്‌നിശമന സേന നടത്തിയത്. 3000 പേരെയാണ് ഇവര്‍ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. കുട്ട വഞ്ചിക്കാര്‍ നൂറില്‍ അധികം പേരെയാണ് രക്ഷപെടുത്തിയത്. (പിഎന്‍പി 2597/18)
date
- Log in to post comments