Skip to main content

സ്‌കൂള്‍ ശുചീകരണ കേന്ദ്രങ്ങള്‍ എസ്.എസ്.എ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ സന്ദര്‍ശിച്ചു 

 

ജില്ലയിലെ പ്രളയ ബാധിതമായ 104 സ്‌കൂളുകളില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളെ സമഗ്രശിക്ഷാ അഭിയാന്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.പി.കുട്ടികൃഷ്ണന്‍ അഭിനന്ദിച്ചു. 65 സ്‌കൂളുകളിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ബഹുജന പങ്കാളിത്തത്തോടെ ഏറ്റെടുത്തു നടപ്പിലാക്കിയത്. ജി.യു.പി.എസ് ആറാട്ടുപുഴ, ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോയിപ്രം, ബി.ആര്‍.സി റാന്നി എന്നിവിടങ്ങളില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തു. അധ്യാപകര്‍, പ്രഥമാധ്യാപകര്‍, ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, എസ്.എസ്.എജീവനക്കാര്‍, ജില്ലാ, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍മാര്‍, ബി.പി.ഒമാര്‍, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, ഡി.പി.ഐ ഉദ്യോഗസ്ഥര്‍, അധ്യാപക സംഘടനകള്‍, ഇതര വകുപ്പിലെ ജീവനക്കാര്‍ എന്നിവര്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നേരിട്ടെത്തി നിരീക്ഷിച്ചത്. സമഗ്രശിക്ഷാ അഭിയാനിലെ ജില്ലയിലെ മുഴുവന്‍ ജീവനക്കാരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. കൂടാതെ കൊല്ലം ജില്ലയില്‍ നിന്നും 250 പേരും, തിരുവനന്തപുരം ജില്ലയില്‍ നിന്നും 200 പേരും ജില്ലയിലെ സ്‌കൂള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.എസ്.എസ്.എ പ്രവര്‍ത്തകരെ കൂടാതെ വിദ്യാഭ്യാസ ഓഫീസര്‍മാരും ജനപ്രതിനിധികളും ഈ ജില്ലകളില്‍ നിന്നും പങ്കെടുക്കുകയുണ്ടായി.

വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.കെ.ഗോപി, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ഡോ.ആര്‍.വിജയമോഹനന്‍, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍മാരായ എസ്.രാധാകൃഷ്ണന്‍ നായര്‍, കെ.ജെ.ഹരികുമാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ബി.ലീലാകൃഷ്ണന്‍ നായര്‍, തിരുവല്ല ഡി.ഇ.ഒ ശാന്തമ്മ, തിരുവല്ല എ.ഇ.ഒ പ്രസീന, ബി.പി.ഒമാരായ കെ.എന്‍.ശ്രീകുമാര്‍ (പത്തനംതിട്ട), പ്രേമകുമാരി(റാന്നി), ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ സിന്ധു.പി.എ, ജയലക്ഷ്മി എ.പി, സ്‌കൂള്‍ പ്രഥമാധ്യാപകര്‍ എന്നിവരുമായി സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ചര്‍ച്ച നടത്തി. വെള്ളം കയറി നാശനഷ്ടങ്ങള്‍ ഉണ്ടായ റാന്നി ബി.ആര്‍.സി യുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ആവശ്യമായ പ്രാഥമികസഹായം അനുവദിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

                 (പിഎന്‍പി 2604/18)

date