Skip to main content

വിദ്യാഭ്യാസ മന്ത്രി 27ന് ജില്ലയില്‍

 

                സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് 27ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.  രാവിലെ 9.30ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ എസ്.എസ്.എ.യുടെ ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. 10.30ന് കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും യോഗത്തില്‍ പങ്കെടുക്കും.  ഉച്ചയ്ക്ക് 1.30ന് ആറാട്ടുതറ ജി.എച്ച്.എസ്.എസ്. കെട്ടിട ഉദ്ഘാടനം, 2ന് ആറാട്ടുതറ കൊയ്ത്തുല്‍സവം, 2.30ന് നീര്‍വാരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി കെട്ടിട ഉദ്ഘാടനം, 3.30ന് ബത്തേരി തോമാട്ടുചാല്‍ സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം എന്നീ പരിപാടികളിലും സംബന്ധിക്കും.

 

date