Skip to main content

'സഫലം 2017' തൊഴില്‍ മേള 25ന്

 

 

ജില്ലാ ഭരണകൂടവും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിയും എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴിലുള്ള കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ സ്വകാര്യമേഖലയിലെ തൊഴില്‍ അന്വേഷകര്‍ക്ക് സഫലം-2017 എന്ന പേരില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുള്ള പ്ലസ്ടൂവോ അതിന് മുകളിലോ യോഗ്യതയുള്ള 35 വയസ്സില്‍ താഴെയുള്ള ഉദ്യോഗാര്‍ഥികള്‍ മുട്ടില്‍ ഡബ്ല്യു.എം.ഓ ആര്‍ട്ട്‌സ് സയന്‍സ് കോളജില്‍ നവംബര്‍ 25ന് രാവിലെ 9 മണിക്ക് എത്തിച്ചേരണം.സ്വകാര്യമേഖലയിലെ പ്രമുഖരായിട്ടുള്ള 46 ഉദ്യോഗ ദായകരാണ് തൊഴില്‍ മേഖലയില്‍ പങ്കെടുക്കുന്നത്. ബന്ധപ്പെടേണ്ട ഫോണ്‍:04952370178, 04936202534.

date