Post Category
ഹിന്ദി ട്രെയിനിംഗിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം
കേരളസര്‍ക്കാര്‍ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക ട്രെയിനിംഗ് കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കില്‍ ബിഎ ഹിന്ദി പാസായിരിക്കണം. പ്രായപരിധി 17നും 35 ഇടക്ക്ആയിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും മറ്റു പിന്നോക്കക്കാര്‍ക്കും സീറ്റ് സംവരണം ലഭിക്കും. ഒക്ടോബര്‍ 25 ന് മുന്‍പായി അപേക്ഷ ലഭിക്കണം. പ്രിന്‍സിപ്പാള്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. 04734 296496, 8547126028 ല്‍ ബന്ധപ്പെടുക.
date
- Log in to post comments