വായ്പാസഹായം
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ എന്റെ ഗ്രാമം, പി.എം.ഇ.ജി.പി എന്നീ വായ്പാ പദ്ധതികള്‍ പ്രകാരം സംരംഭകര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ സബ്‌സിഡിയോട് കൂടി പരമാവധി 50ലക്ഷം രൂപ വരെ വായ്പ നല്‍കുന്നു. ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മൊത്തം പദ്ധതി ചെലവിന്റെ 25% ശതമാനവും, പിന്നോക്ക വിഭാഗക്കാര്‍ക്കും സ്ത്രീകള്‍ക്കും 35% ശതമാനവും, പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്കും 40% ശതമാനവും സബ്‌സിഡി ലഭിക്കുന്നതാണ്. ഉല്പാദന -സേവന മേഖലകളില്‍ വ്യവസായ യൂണിറ്റുകള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ആഫീസുമായി നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍ നം.: 0468 2362070. ഇ.മെയില്‍ : popta@kkvib.org
- Log in to post comments