ജില്ലയിൽ 24,000 പാഠപുസ്തകങ്ങൾ വിതരണം ചെയ്യും
കാക്കനാട്: പ്രളയത്തെ തുടർന്ന് പഠനോപകരണങ്ങൾ നഷ്ടമായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. ജില്ലയിൽ ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ 18,000 വിദ്യാർഥികൾക്കും ഹയർ സെക്കൻഡറി തലത്തിൽ 6000 വിദ്യാർഥികൾക്കുമാണ് പഠനോപകരണങ്ങൾ പ്രളയത്തിൽ നഷ്ടമായത്. ജില്ലയിൽ ആകെ 24,000 വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.എ. സന്തോഷ് പറഞ്ഞു. യൂണിഫോമുകൾ ഭാഗികമായി വകുപ്പ് നൽകും. നോട്ട് ബുക്ക്, സ്കൂൾ ബാഗ്, ഇൻസ്ട്രുമെൻറ് ബോക്സ്, കുട എന്നിവ സന്നദ്ധ സംഘടന കളുടെയും സ്വകാര്യ വ്യക്തികളുടെയും സഹകരണത്തോടെയാണ് നൽകുന്നത്. ജില്ലയിൽ വിതരണത്തിനുള്ള രണ്ട് ലക്ഷം നോട്ട് ബുക്കുകൾ കാക്കനാട് എംഎ എം എൽ പി സ്കൂളിൽ സൂക്ഷിച്ചിട്ടുണ്ട്.
പ്രളയബാധയെത്തുടര്‍ന്ന് നഷ്ടപ്പെട്ട ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ ഒന്നാം വാള്യ പാഠപുസ്തകങ്ങള്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ സ്‌കൂളുകളില്‍ വിതരണം ചെയ്യും. ഈ വര്‍ഷത്തെ രണ്ടാം വാള്യ പാഠപുസ്തകങ്ങളും ഇതോടൊപ്പം വിതരണം ചെയ്യും. നഷ്ടപ്പെട്ട സ്‌കൂള്‍ ബാഗും മറ്റു പഠനോപകരണങ്ങളും കുട്ടികള്‍ക്ക് നല്‍കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരികയാണ്.
പ്രളയത്തെ തുടർന്ന് ഒരു സ്കൂൾ മാത്രമാണ് അടച്ചിട്ടിരിക്കുന്നത്. പട്ടണം ജി എൽ പി എസ് ആണ് സെപ്റ്റിക് ടാങ്ക് തകർന്നതിനെ തുടർന്ന് തുറക്കാൻ കഴിയാത്തത്. ഇവിടെ ശുചീകരണം ഉടൻ പൂർത്തിയാക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
- Log in to post comments