Post Category
പ്രകൃതിക്ഷോഭം : പട്ടികജാതി കുടുംബങ്ങള്‍ക്ക് ധനസഹായം
പ്രകൃതിക്ഷോഭത്തിലകപ്പെട്ട് ദുരിതം അനുഭവിക്കുന്ന പട്ടികജാതി കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 5000 അനുവദിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള അര്‍ഹരായവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, റേഷന്‍ കാര്‍ഡ്, ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, ജാതി തെളിയിക്കുന്നതിന് ലഭ്യമായ രേഖ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഈ മാസം 10ന് മുമ്പ് കോന്നി പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. അപേക്ഷാ ഫോറം കോന്നി പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. (പിഎന്‍പി 2673/18)
date
- Log in to post comments