Post Category
കുക്ക്, പാര്‍ട്ട്ടൈം സ്വീപ്പര്‍ ഇന്റര്‍വ്യൂ 12ന്
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ ദക്ഷിണമേഖലയ്ക്ക് കീഴിലുള്ള ഇ.എസ്.ഐ ആശുപത്രികളിലേക്കും ഡിസ്പെന്‍സറികളിലേക്കും കുക്ക് ഗ്രേഡ് രണ്ട്, പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളിലേക്ക് ഈ മാസം 12ന് രാവിലെ 11ന് കൊല്ലം പോളയത്തോട് ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ദക്ഷിണമേഖലാ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യായത്തില് ഇന്റര്‍വ്യൂ നടക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരമുള്ള നിയമനത്തിനായി കഴിഞ്ഞ മാസം 13,14,16,17 തീയതികളില്‍ നടത്തിയ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് ഇന്റര്‍വ്യൂ കാര്‍ഡ് കൈപ്പറ്റി, പ്രളയദുരിതം മൂലം ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായാണ് അഭിമുഖം. ഫോണ്‍: 0474 2742341.
(പിഎന്‍പി 2674/18)
date
- Log in to post comments