ശുചീകരണം അതിവേഗം മുന്നോട്ട്: 50 ടണ്‍ മാലിന്യം നീക്കം ചെയ്തു
പത്തനംതിട്ട .ജില്ലയില പ്രളയബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചു.തിരുവല്ല റാന്നി, മേഖലകളില്‍ നിന്നായി ഹരിത കേരള മിഷന്‍, ശുചിത്വമിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ 50 ടണ്‍ അജൈവ മാലിന്യങ്ങള്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള ക്ലീന്‍ കേരള കമ്പിനി നീക്കം ചെയ്തു. ശേഖരിച്ച മാലിന്യങ്ങള്‍ ജില്ലാ ഭരണകൂടം കണ്ടെത്തിയ തിരുവല്ല, കോഴഞ്ചേരി, പത്തനംതിട്ട, ആറന്മുള എന്നിവിടങ്ങളിലെ ഡംപിംഗ് യാര്‍ഡുകളിലെത്തിച്ച് തരം തിരിച്ച് പുന:ചംക്രമണത്തിന് വിധേയമാക്കുന്നതിനായി കൊണ്ടു പോകും. ഇതിനായി ക്രിസ് ഗ്ലോബലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടമായി ജില്ലയില്‍ പ്രളയ ബാധിതമായ 18 ഗ്രാമപഞ്ചായത്തുകളില്‍ വിവിധ പ്രദേശങ്ങളിലെ മാലിന്യങ്ങള്‍ ഒന്നോ രണ്ടോ പോയന്റുകളിലേക്ക് എത്തിക്കുകയും അവിടെ നിന്ന് ക്ലീന്‍ കേരള കമ്പിനി ശേഖരിക്കുകയും ചെയ്യുന്നു.
പ്രളയത്തെ തുടര്‍ന്ന് ഉപയോഗശൂന്യമായ കിടക്കകള്‍, വസ്ത്രങ്ങള്‍, പ്ലാസ്റ്റിക്ക് കവറുകള്‍, കപ്പികള്‍ തലയിണകള്‍, മറ്റു വീട്ടുപകരണങ്ങള്‍ എന്നിവയാണ് മാലിന്യ ശേഖരണത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്നത്. കൂടാതെ പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍, ഇലക്ട്രോണിക് വസ്തുക്കള്‍, റബര്‍ വസ്തുക്കള്‍, ഇരുമ്പ്, കാര്‍ഡ് ബോര്‍ഡുകള്‍ തുടങ്ങിയവയെല്ലാം തരംതിരിച്ച് ശേഖരിച്ചാണ് നീക്കം ചെയ്യുന്നത്. വലിയ തോതിലുള്ള മാലിന്യമാണ് പ്രളയ സ്ഥലങ്ങളില്‍ ഉണ്ടായിരിക്കുന്നത്.
ശുചിത്വ മിഷന്‍ കോഡിനേററ്റര്‍ രശ്മി, ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ആര്‍.രാജേഷ്, ക്ലീന്‍ കേരളാ കമ്പനി ജില്ലാ മാനേജര്‍ ദിലീപ് കുമാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. (പിഎന്‍പി 2677/18)
- Log in to post comments