Post Category
പുതിയ സംരംഭവുമായി ഭിന്നലിംഗക്കാര്‍ രംഗത്ത്
ജില്ലയിലെ ഭിന്നലിംഗവിഭാഗക്കാര്‍ പുതിയ സംരംഭവുമായി രംഗത്ത്. ലീഗല്‍ സര്‍വീസ് അതോറിറ്റിയുടേയും കുടുംബശ്രീയുടേയും നേതൃത്വത്തില്‍ കണ്ടെത്തിയ ജില്ലയിലെ 103 ഭിന്നലിംക്കാരില്‍ നിന്ന് എട്ട് പേരെ ഉള്‍പ്പെടുത്തിയാണ് പുതിയ സംരംഭം ആരംഭിക്കുന്നത്. നാല് പേരുള്ള രണ്ട് ഗ്രൂപ്പുകളായി ഒരു യൂണിറ്റ് നൃത്തവിദ്യാലയം നടത്താനും മറ്റൊരു യൂണിറ്റ് വിവിധ കലാപരിപാടികള്‍ക്കുള്ള ഉപകരണങ്ങളും ചമയങ്ങളും വാടകയ്ക്ക് നല്‍കുന്നതിനുമുള്ള യൂണിറ്റും ആരംഭിക്കാനാണ് തീരുമാനം. ചമയങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന യൂണിറ്റ് പന്തളം കേന്ദ്രമാക്കിയും കൊടുമണ്‍ കേന്ദ്രമാക്കി നൃത്തവിദ്യാലയവും ആരംഭിക്കാനുമാണ് തീരുമാനം. യൂണിറ്റ് ആരംഭിക്കുന്നതിനായി കുടുംബശ്രീ ഓരോ യൂണിറ്റിനും രണ്ട് ലക്ഷം രൂപയും നല്‍കും. (പിഎന്‍പി 2681/18)
date
- Log in to post comments