ജില്ലയില്‍ 44,970 ടേക്ക് ഹോം കിറ്റ് വിതരണം ചെയ്തു
ജില്ലയില്‍ ഇതുവരെ പ്രളയബാധിതരായവര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന 22 അവശ്യസാധനങ്ങള്‍ അടങ്ങിയ 44970 ടേക്ക് ഹോം കിറ്റുകള്‍ വിതരണം ചെയ്തതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്കും വീടുകളിലും മറ്റ് സ്ഥലങ്ങളിലും ക്യാമ്പായി കഴിഞ്ഞവര്‍ക്കും കിറ്റ് നല്‍കുന്നുണ്ട്. വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ക്യാമ്പുകളില്‍ കഴിഞ്ഞ 35539 പേര്‍ക്ക് കിറ്റുകള്‍ നല്കി കഴിഞ്ഞു. വീടുകളും മറ്റു സ്ഥലങ്ങളും ക്യാമ്പായി കഴിഞ്ഞവര്‍ക്കാണ് ഇപ്പോള്‍ കിറ്റുകള്‍ നല്‍കുന്നത്. ദുരിതബാധിതരായവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10000 രൂപ ധനസഹായം 11,728 പേരുടെ അക്കൗണ്ടുകളിലേക്കു നല്‍കുന്നതിന് ട്രഷറികളില്‍ ബില്‍ നല്കി. തിരുവല്ല താലൂക്കില്‍ 3481 ഉം കോഴഞ്ചേരി താലൂക്കില്‍ 2273 ഉം മല്ലപ്പള്ളിയില്‍ 753ഉം റാന്നിയില്‍ 1553ഉം കോന്നിയില്‍ 1544ഉം അടൂരില്‍ 2124ഉം പേരുടെ ബില്ലാണ് ട്രഷറിയില്‍ നല്‍കിയിട്ടുള്ളത്. (പിഎന്‍പി 2682/18)
- Log in to post comments