Post Category
പൈതൃകരേഖകള്‍ക്ക് ഒരു സുരക്ഷാകരവലയം: ആര്‍ക്കൈവ്‌സ് വകുപ്പ് സജീവപ്രവര്‍ത്തനവുമായി രംഗത്ത്
പ്രളയക്കെടുതിയില്‍ നാശം സംഭവിച്ച രേഖകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിന് ആര്‍ക്കൈവ്‌സ് വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈല്‍ ക്ലിനിക്ക് സംഘം പര്യടനത്തിന് തുടക്കമിട്ടു. പൈതൃക രേഖകള്‍ക്ക് ഒരു സുരക്ഷ കരവലയം എന്ന പേരില്‍ ആരംഭിച്ച മൊബൈല്‍ ക്ലിനിക്ക് എറണാകുളം ജില്ലയിലെ രേഖകള്‍ ശേഖരിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ രജിസ്ട്രാര്‍ ഓഫീസിലും വെള്ളം കയറി നശിച്ച പതിനാല് ബാങ്കുകളിലും ഇതിനകം സേവനം ലഭ്യമാക്കി കഴിഞ്ഞു. പ്രളയത്തില്‍ നാശം സംഭവിച്ച ജില്ലയിലെ വിവിധ ഓഫീസുകളിലെ രേഖകള്‍ പരിശോധിക്കുന്നതിനും പെരുനാട് സബ് രജിസ്റ്റര്‍ ഓഫീസ്, പരിസരത്തുള്ള വീടുകളില്‍ എന്നിവിടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍ക്കൈവ്‌സ് ഡയറക്ടര്‍ പി.ബിജുവിന്റെ നേതൃത്വത്തിലുള്ള പതിനഞ്ച് അംഗങ്ങളടങ്ങുന്ന സംഘമാണ് എത്തുന്നത്.
(പിഎന്‍പി 2683/18)
date
- Log in to post comments