Skip to main content

ജില്ലയുടെ പുനർനിർമിതി: ധനശേഖരണ യജ്ഞം 10 മുതൽ

 

കാക്കനാട്: നവകേരള നിർമിതിയുടെ ഭാഗമായി ജില്ലയിൽ സെപ്റ്റംബർ 10 മുതൽ ധനശേഖരണ യജ്ഞം നടത്തും.  ഇതു സംബന്ധിച്ച് ജില്ലാ കലക്ടർ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു.  ഒരു മാസത്തെ ശമ്പളം ഗഡുക്കളായി ഉദ്യോഗസ്ഥർ സർക്കാരിനു നൽകുന്നതിനു പുറമേ മറ്റു വ്യക്തികൾക്കൾക്കോ സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനുള്ള അവസരമാണിത്.  വിവിധ വകുപ്പുകൾ അവരുമായി ബന്ധപ്പെട്ട വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയെ വിവരമറിയിക്കും.  ചെക്കുകളായി പണം സ്വീകരിക്കാനാണ് തീരുമാനം. ധനസമാഹരണത്തിൽ ജില്ലയുടെ പ്രത്യേക ചുമതല വഹിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്.  ചെക്കുകൾ സ്വീകരിക്കുകയും രശീതി നൽകുകയും ചെയ്യുന്നത് സംബന്ധിച്ച് ജില്ലാ ട്രഷറി ഓഫീസർക്ക് കലക്ടർ നിർദ്ദേശം നൽകി.

date