Skip to main content

ഗണിതശാസ്ത്ര മത്സരം 24 മുതല്‍  

 

ദേശീയ ഗണിത ശാസ്ത്രദിനത്തിന്റെ ഭാഗമായി കുടുംബശ്രീ ബാലസഭകളുടെ നേതൃത്വത്തില്‍ നവംബര്‍ 24 മുതല്‍ ഗണിത വിസ്മയം ഗണിതശാസ്ത്ര മത്സരം ഒരുക്കുന്നു.  പ്രകൃതിയുമായും നിത്യ ജീവിതവുമായും ബന്ധപ്പെടുത്തി ഗണിതശാസ്ത്ര പഠനം ലളിതവല്‍ക്കരിക്കുവാനും ഗണിതശാസ്ത്ര പഠനത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താത്പര്യം സൃഷ്ടിക്കുവാനും ലക്ഷ്യമിട്ടു കൊണ്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.

എല്‍ പി, യു പി, എച്ച് എസ് വിഭാഗങ്ങളില്‍ പഠിക്കുന്ന ബാലസഭ പ്രവര്‍ത്തകര്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം.  നവംബര്‍ മാസം കോട്ടയം ജില്ലയില്‍ 78 സിഡിഎസ്സുകളില്‍ നിന്നും തിരഞ്ഞെടുത്ത ഗണിത വിദഗ്ധര്‍ക്ക് പരിശീലനവും തുടര്‍ന്ന് ഡിസംബര്‍ മാസത്തില്‍ എല്ലാ സിഡിഎസ്സുകളിലും സിഡിഎസ് വിജയികള്‍ക്ക് ബ്ലോക്കിലും ബ്ലോക്കുതല വിജയികള്‍ക്ക് ജില്ലാ തലത്തിലും മത്സരം നടത്തുന്നതാണ്.  ജില്ലാതല വിജയികള്‍ക്ക് സംസ്ഥാന തലത്തില്‍ മത്സരം ഉണ്ടായിരിക്കുന്നതാണ്. സംസ്ഥാന വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കും.

(കെ.ഐ.ഒ.പി.ആര്‍-1982/17)

 

date