Post Category
എലിപ്പനി രോഗലക്ഷണങ്ങളുമായി 19 പേർ ചികിത്സ തേടി
കൊച്ചി: ഇന്നലെ ജില്ലയിലെ വിവിധ ആശുപത്രികളിൽ പനി ബാധിച്ച് 878 പേർ ചികിത്സ തേടി. 18 പേർ കിടത്തി ചികിത്സയിലാണ്. വയറിളക്കരോഗങ്ങൾ ബാധിച്ച് 172 പേരും ഡെങ്കിപ്പനി സംശയിക്കപ്പെടുന്ന
ചിറ്റാറ്റുക്കര സ്വദേശിയും ചികിത്സ തേടി. എലിപ്പനി സംശയിക്കപ്പടുന്ന 19 പേരും ഇന്നലെ ആശുപത്രികളിലെത്തി. പെരുമ്പാവൂർ, കോടനാട്, ഫോർട്ട് കൊച്ചി, വേങ്ങൂർ, ഉദയംപേരൂർ, വാരപ്പെട്ടി, കുട്ടമ്പുഴ, നായരമ്പലം, കോട്ടുവള്ളി, എളങ്കുന്നപ്പുഴ, പറവൂർ, കളമശേരി, എടത്തല, ബിനാനിപുരം, ഏലൂർ, ഇടപ്പള്ളി, ചൂർണ്ണിക്കര, കോതമംഗലം, മഞ്ഞള്ളൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് എലിപ്പനി രോഗലക്ഷണങ്ങളുമായെത്തിയത്.
ചിക്കൻ പോക്സ് പിടിപെട്ട് 9 പേരും ചികിത്സ തേടി. കഴിഞ്ഞ ഒന്നാം തീയതി മരിച്ച കോടനാട് സ്വദേശി കുമാരി (48) യ്ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടില്ല.
date
- Log in to post comments