Skip to main content

എലിപ്പനി ചികിത്സാ സൗകര്യം എല്ലാ ആശുപത്രികളിലും - ഡിഎംഒ

ളയബാധിതരിലും രക്ഷാപ്രവര്‍ത്തകരിലും എലിപ്പനി രോഗാണു പ്രവേശിക്കാനുള്ള സാഹചര്യം ഉള്ളതിനാല്‍ പനിബാധ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയംചികിത്സയ്ക്ക് മുതിരാതെ ഡോക്ടറെ സമീപിക്കണമെന്ന് ഡിഎംഒ ഡോ.എ.എല്‍.ഷീജ അറിയിച്ചു. രോഗലക്ഷണം കണ്ട് ആദ്യദിവസങ്ങളില്‍ ശരിയായ ചികിത്സ എടുത്താല്‍ പൂര്‍ണമായും ഭേദമാകുന്ന രോഗമാണ് എലിപ്പനി. ജില്ലയിലെ എല്ലാ ആശുപത്രികളിലും എലിപ്പനിക്കുള്ള മരുന്നും ചികിത്സയും ലഭ്യമാണ്. പ്രളയജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പനി, തലവേദന, പേശിവേദന, കണ്ണിന് ചുവപ്പ് ഇവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണം. ഇവയോടൊപ്പം വയറിളക്കം, ഛര്‍ദി, ശ്വസന സംബന്ധമായ ബുദ്ധിമുട്ട് എന്നിവ ആദ്യദിവസങ്ങളിലുണ്ടാകാം. എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സിസൈക്ലീന്‍ ഗുളികകള്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണെന്നും ഡിഎംഒ അറിയിച്ചു.                   (പിഎന്‍പി 2687/18) 

date