Skip to main content

മട്ടന്നൂര്‍ തിരഞ്ഞെടുപ്പ്: ഉദേ്യാഗസ്ഥരെ സ്ഥലം മാറ്റരുതെന്ന് ഉത്തരവ്

മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ മട്ടന്നൂര്‍ നഗരസഭ, തലശേരി നഗരസഭ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ പരിധിയിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള ജീവനക്കാരെയും അധ്യാപകരെയും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്ഥലം മാറ്റരുതെന്ന് സര്‍ക്കാര്‍ ഉത്തരവായി. ഏതെങ്കിലും ഉദേ്യാഗസ്ഥനെ സ്ഥലം മാറ്റണമെങ്കില്‍ ഉത്തരവിറക്കുന്നതിന് മുമ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങണം.

പി.എന്‍.എക്‌സ്.3378/17

date