Skip to main content

കുടിശികനിവാരണ അദാലത്ത്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ടു കൊല്ലത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്ക് കുടിശിക പിഴസഹിതം അടച്ച് പുനസ്ഥാപിക്കാനുള്ള സമയപരിധി നവംബര്‍ 26 വരെ നീട്ടി. കുടിശിക വരുത്തിയ ഒരോ വര്‍ഷത്തിനും 10 രുപ നിരക്കില്‍ പിഴ ഈടാക്കും. 60 വയസ് പുര്‍ത്തിയായവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കുന്നതിനും കുടിശിക അടയ്ക്കാനും അവസരം ഉണ്ടായിരിക്കില്ല. . അംഗത്വം പുനസ്ഥാപിക്കുന്നതിനും കുടിശിക അടയ്ക്കാനുമായി ആധാറിന്റെ പകര്‍പ്പും ബാങ്ക് പാസ്ബുക്കുമായി ചുവടെ പറയുന്ന തീയതിയിലും സ്ഥലത്തും എത്തണം.

നവംബര്‍ ഏഴിന് പ•ന വടക്കുംതല, പ•ന പഞ്ചായത്താഫീസ്, ഒമ്പതിന് ഏരൂര്‍, അയിരനല്ലൂര്‍ ഏരൂര്‍ പഞ്ചായത്താഫീസ്, 14ന് പിറവന്തൂര്‍, പുന്നല ( പിറവന്തൂര്‍ പഞ്ചായത്താഫീസ)്, 18ന് ചടയമംഗലം (ചടയമംഗലം പഞ്ചായത്താഫീസ)്, 21ന് തേവലക്കര, തെക്കുംഭാഗം (തേവലക്കര പഞ്ചായത്താഫീസ്), 23ന് ഇളമാട് വെളിനല്ലൂര്‍ (വെളിനല്ലൂര്‍ പഞ്ചായത്താഫീസ്) 25ന് കുളത്തൂപ്പുഴ, തിങ്കള്‍കരിക്കം (കുളത്തൂപ്പുഴ പഞ്ചായത്താഫീസ്) 28ന് ചവറ, നീണ്ടകര (ചവറ പഞ്ചായത്താഫീസ്) ഫോണ്‍ - 0474 2766843, 2950183, 9746822396, 7025491386.

date