പ്രളയക്കെടുതി:സ്റ്റാഫ് നഴ്‌സുമാരെ താല്‍ക്കാലികമായി നിയമിക്കുന്നു
പ്രളയം ബാധിച്ച പഞ്ചായത്തുകളില്‍ അധിക ജീവനക്കാരെ നിയമിക്കുന്നതിന്റെ ഭാഗമായി സ്റ്റാഫ് നഴ്‌സുമാരെ 29785 രൂപ വേതനത്തില്‍ ഒരുമാസത്തേക്ക് താല്‍ക്കാലികമായി നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ 26ന് ഞായറാഴ്ച രാവിലെ 10 മണിക്ക് തൊടുപുഴ ജില്ല ആശുപത്രിയില്‍ വെച്ച് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഗവണ്‍മെന്റ് നഴ്‌സിങ് സ്‌കൂളില്‍ നിന്ന് ജി.എന്‍.എം പാസായവര്‍, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്ന് ജി.എന്‍.എം, ബി.എസ്.സി നഴ്‌സിങ് പാസായി നേഴ്‌സിങ് കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ നേടിയവര്‍, പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ എന്നിവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഇവരുടെ അഭാവത്തില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് കോഴ്‌സ പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍ നേടിയവരെയും പരിഗണിക്കും. അപേക്ഷയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
- Log in to post comments