Skip to main content

ജില്ലയിലെ ക്യാമ്പുകളിൽ 2821 പേർ

 

 

ജില്ലയിൽ അഞ്ച് താലൂക്കുകളിലെ 35 ക്യാമ്പുകളിലായി കഴിയുന്നത് 2821 പേർ. ദേവികുളം താലൂക്കിലെ നാല് ക്യാമ്പുകളിൽ 77 കുടുംബങ്ങളിലെ 230 പേരും പീരുമേട് താലൂക്കിൽ മൂന്ന് ക്യാമ്പുകളിലെ 69 കുടുംബങ്ങളിലായി 211 പേരും തൊടുപുഴ താലൂക്കിലെ മൂന്ന് ക്യാമ്പുകളിൽ 20 കുടുംബങ്ങളിലെ 59 പേരും ഉടുമ്പൻചോല താലൂക്കിലെ മൂന്നു ക്യാമ്പുകളിൽ 24 കുടുംബങ്ങളിലെ 117 പേരും ഇടുക്കി താലൂക്കിലെ 22 ക്യാമ്പുകളിലായി 719 കുടുംബങ്ങളിലെ 2204 പേരുമാണ് വെള്ളിയാഴ്ച വൈകിട്ടു വരെ ഉള്ളത്. ആകെയുള്ള 2821 കാ പേരിൽ 1089 പേർ പുരുഷൻമാരും 1117 സ്ത്രീകളും 615 കുട്ടികളും ഉണ്ട്.

ജില്ലയിൽ ആഗസ്റ്റ് എട്ട് മുതൽ 24 വരെ 933 വീടുകൾ പൂർണ്ണമായും 1422 വീടുകൾ ഭാഗികമായും മഴക്കെടുതിയിലും ഉരുൾപൊട്ടലിലും തകർന്നതായാണ് പ്രാഥമിക കണക്ക് . മൺസൂൺ ആരംഭിച്ചതുമുതൽ ഇതുവരെ 968 വീടുകൾ പൂർണ്ണമായും 2266 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. മഴക്കെടുതിയിൽ ആകെ 11324.6 ഹെക്ടറിലെ കൃഷിനാശമുണ്ടായതായി പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു. വൈദ്യുതി ബോർഡിന് 9810.25 കി.മി എച്ച് റ്റി ലൈനുകളും 1942.9 കി.മി എൽ.റ്റി ലൈനുകളും 2610 പോസ്റ്റുകൾക്കും നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു.

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുനവർക്കും ക്യാമ്പിൽ നിന്നും വീടുകളിലേക്ക് മടങ്ങിയവർക്കും മറ്റ് അർഹർക്കും ഭക്ഷ്യസാധനങ്ങളടങ്ങിയ ഓണകിറ്റുകൾ ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം ക്രമീകരണം നടത്തി.

date