ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച ആറിന്
ചെന്നീര്‍ക്കര ഗവണ്മെന്റ് ഐടിഐയില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുകളുണ്ട്. മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ തസ്തികയില്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് ബിരുദവും ഒരു വര്‍ഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എംഎംവി ട്രേഡില്‍ എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
വെല്‍ഡര്‍ തസ്തികയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദവും ഒരു വര്‍ഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
പ്ലംബര്‍ തസ്തികയില്‍ സിവില്‍/മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദവും ഒരു വര്‍ഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സിവില്‍/മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പ്ലംബര്‍ ട്രേഡില്‍ എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ തസ്തികയില്‍ ഹോട്ടല്‍ മാനേജ്മെന്റ്/കാറ്ററിംഗ് ടെക്നോളജിയില്‍ ബിരുദവും ഒരു വര്‍ഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്മെന്റ്/കാറ്ററിംഗ് ടെക്നോളജിയില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ നാളെ (ആറ്) രാവിലെ 10ന് ചെന്നീര്‍ക്കര ഐടിഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.
- Log in to post comments