Skip to main content

പമ്പ പുനരുദ്ധാര ണ ഫണ്ടിലേക്ക് അയ്യപ്പസേവാസംഘം 10 ലക്ഷം രൂപ നല്‍കി

 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പമ്പാ റിനോവേഷന്‍ ആന്‍ഡ് റിലീഫ് ഫണ്ടിലേക്ക് അഖില ഭാരത അയ്യപ്പസേവാസംഘം 10 ലക്ഷം രൂപ സംഭാവന ചെയ്തു. അഖിലഭാരത അയ്യപ്പസേവാസംഘം ദേശീയ പ്രസിഡന്റ് തെന്നലബാലകൃഷ്ണപിള്ളയാണ് പത്ത് ലക്ഷം രൂപയുടെ ചെക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന് കൈമാറിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.രാഘവന്‍, കെ.പി.ശങ്കരദാസ്, അഖിലഭാരത അയ്യപ്പസേവാസംഘം ദേശീയ ജനറല്‍ സെക്രട്ടറി വേലായുധന്‍ നായര്‍,ട്രഷറര്‍ മോഹന്‍ കെ.നായര്‍, ദേശീയ പ്രവര്‍ത്തക സമിതി അംഗം വികെ.രാജഗോപാല്‍,ദേവസ്വം കമ്മീഷണര്‍ എന്‍ .വാസു, ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ, ചീഫ് എഞ്ചിനീയര്‍ ശങ്കരന്‍പോറ്റി, ദേവസ്വം അസി.കമ്മീഷണര്‍ യതീന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു. 

പമ്പാ നവീകരണ ഫണ്ടിലേക്ക് വിശ്വാസസമൂഹം ഉദാരമായി സംഭാവന ചെയ്യണമെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ അഭ്യര്‍ത്ഥിച്ചു. മഹാപ്രളയത്തില്‍ 100 കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ച പമ്പയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചതാണ് പമ്പ- റിനോവേഷന്‍ ആന്‍ഡ് റിലീഫ് ഫണ്ട്. ധനലക്ഷ്മി ബാങ്കിന്റെ താഴെപ്പറയുന്ന അക്കൗണ്ടില്‍ സംഭാവനകള്‍ നല്‍കാവുന്നതാണ്. അക്കൗണ്ട് നമ്പര്‍--027500100061457, ഐഎഫ്എസ്‌സി കോഡ്--ഡിഎല്‍എക്‌സ്ബി 0000275

        (പിഎന്‍പി 2700/18)

date