Skip to main content

ദുരന്തമേഖലകളിലെ കുട്ടികളുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു

 

ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന് സാമൂഹ്യനീതി വകുപ്പും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും  േചര്‍ന്ന് നടപ്പാക്കുന്ന പദ്ധതി ഏറെ ശ്രദ്ധേയമാകുന്നു. ജില്ലയിലെ നാല് താലൂക്കുകളിലായി 113 സ്‌കൂളുകളിലാണ് പ്രളയബാധിതരായ കുട്ടികള്‍ പഠിക്കുന്നത്. ഈ മാസം 30 മുതല്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ജീവനക്കാര്‍, ചൈല്‍ഡ് ലൈന്‍ പ്രതിനിധി എന്നിവര്‍ ഉള്‍പ്പെട്ട നാല് ഗ്രൂപ്പുകള്‍ വിവിധ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് മാനസിക-സാമൂഹ്യ ആരോഗ്യ പരിപാടികള്‍ നടത്തി വരുകയാണ്.  

ഇവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപതോളം പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകള്‍ സന്നദ്ധമാണെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞദിവസം  ഇവര്‍ ജില്ലയില്‍ എത്തി വിവിധ സ്‌കൂളുകളില്‍ കുട്ടികളുടെ  പങ്കാളിത്തത്തോടെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി. ട്രോമ കെയര്‍ ആര്‍ട്ട് തെറാപ്പിയില്‍ പ്രത്യേക പരിശീലനം നേടിയ കലാകാരന്‍മാരും സംഘത്തോടൊപ്പമുണ്ട്. പ്രളയ ദുരന്തം കുട്ടികളില്‍ ഏല്‍പ്പിച്ച മാനസിക ആഘാതങ്ങളില്‍ നിന്ന് അവരെ മോചിപ്പിക്കുന്നതിനും സര്‍ഗാത്മകമായ ശേഷികളെ സജീവമാക്കി അവര്‍ക്ക് പ്രത്യാശ പകരുന്നതിനും കൗണ്‍സിലിംഗും, ഗ്രൂപ്പ് വര്‍ക്കുകളും, കലാ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെ      ടെയുള്ള പ്രത്യേക മാനസിക-സാമൂഹ്യ ആരോഗ്യ പരിപാടികളിലൂടെ കഴിയുന്നുണ്ട്. കുട്ടികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. 

                         (പിഎന്‍പി 2694/18)

date