പ്രളയക്കെടുതി :പതിനേഴ് അങ്കണവാടികള്‍ പൂര്‍ണമായും നശിച്ചു
പ്രളയത്തില്‍ നശിച്ചത് ജില്ലയിലെ പതിനേഴ് അങ്കണവാടികള്‍. പുളിക്കീഴ്, കോയിപ്രം, പന്തളം എന്നീ ബ്ലോക്കുകളിലെ അങ്കണവാടികളാണ് പൂര്‍ണമായും നശിച്ചത്. 145 എണ്ണം ഭാഗികമായി നശിച്ചിട്ടുണ്ട്. റാന്നി ഐസിഡിഎസിലെ ഒരു അങ്കണവാടി ഉരുള്‍പ്പൊട്ടലില്‍ നശിക്കുകയും ചെയ്തു. ഫര്‍ണിച്ചറുകള്‍, ഭക്ഷണസാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍ മുതലായവ നശിച്ചു. കൂടാതെ ന്യൂട്രിമിക്‌സ്‌പൊടിയും വെള്ളത്തിലൊഴുകി പോയി. ഇവയുടെയെല്ലാം പുനരുജ്ജീവനപ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ്. ബിമ്മരം കോളനിയിലെ അങ്കണവാടി വനസംരക്ഷണസമിതിയുടെ ഹാളില്‍ താത്കാലികമായി പ്രവര്‍ത്തനും ആരംഭിച്ചു. മറ്റുള്ളവയും സൗകര്യപ്രദമായ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടങ്ങള്‍ പുതുക്കി പണിയാനുള്ള തയ്യാറെടുപ്പിലാണ് സാമൂഹ്യനീതി വകുപ്പ്. ഏകദേശം പത്ത് കോടിയോളം രൂപയുടെ നഷ്ടമാണ് പ്രളയത്തിലൂടെ ഐസിഡിഎസിന് സംഭവിച്ചത്. പ്രവര്‍ത്തനം നടക്കുന്ന അങ്കണവാടികളില്‍ തെലങ്കാന സര്‍ക്കാരിന്റെ ഐസിഡിഎസ് ഉപയോഗിക്കുന്ന ബാലാമൃതം പൊടി എത്തിച്ച് വിതരണം ചെയ്യുന്നുമുണ്ട്. (പിഎന്‍പി 2705/18)
- Log in to post comments