Skip to main content

പ്രളയം: പാഠപുസ്തക വിതരണം ആരംഭിച്ചു

 

പ്രളയത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട ഒന്ന് മുതല്‍ 10 വരെ ക്ലാസ്സുകളിലെ      സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്നതിനുള്ള വാല്യം ഒന്ന് പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു. പ്രളയം ഏറ്റവും അധികം ബാധിച്ച എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകള്‍ക്ക് മുന്‍ഗണന നല്‍കിയാണ് പാഠപുസ്തക വിതരണം ആരംഭിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ മാസം ഒന്നാം തീയതി പാഠപുസ്തക  വിഭാഗത്തില്‍ നിന്നും നല്‍കിയ പാഠപുസ്തകങ്ങളുടെ ഇന്‍ഡന്റ് അനുസരിച്ചാണ് ഇപ്പോള്‍       കെ.ബി.പി.എസ്സില്‍ നിന്നും പാഠപുസ്തകങ്ങള്‍ അതത് ജില്ലാ ഡിപ്പോകളിലേക്കും ജില്ലാ ഡിപ്പോകളില്‍ നിന്നും അതാത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിലും എത്തിച്ചു നല്‍കുന്നത് . നഷ്ടപ്പെട്ട പാഠപുസ്തകങ്ങളുടെ പൂര്‍ണ്ണമായ ഇന്‍ഡന്റ് പാഠപുസ്തക വിഭാഗത്തില്‍ നിന്നും ലഭിക്കുന്ന മുറയ്ക്ക് വിതരണം പൂര്‍ത്തിയാക്കുമെന്ന്    കെബിപിഎസ് അധികൃതര്‍ അറിയിച്ചു.         (പിഎന്‍പി 2714/18)

date